ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണം
kasim kzm2018-05-08T08:32:40+05:30
കൊച്ചി: വരാപ്പുഴയില്‍ നിരപരാധിയായ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ സിപിഎം ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. സിപിഎം നേതാക്കള്‍ പ്രതികളാവുമെന്ന ഭയം മൂലമാണ് സിബിഐ അന്വേഷണത്തെ അവര്‍ എതിര്‍ക്കുന്നതെന്നും ദേവരാജന്‍ ആരോപിച്ചു. ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം പ്രാദേശിക നേതാക്കളാണ് പോലിസിനെ നിയന്ത്രിക്കുന്നത്. സിപിഎമ്മിന്റെ വോളന്റിയര്‍ സേനയായി പോലിസ് അധപ്പതിച്ചെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി. ശിവസേനയില്‍ നിന്ന് രാജിവച്ച് സംഘടനയില്‍ ചേര്‍ന്ന സാം ഐസക്, അംബികാദേവി, സെയ്ഫി വര്‍ഗീസ് തുടങ്ങിയവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്കി.