ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്തു

കൊച്ചി: ശ്രീജിത്ത് കസ്റ്റഡി മരണക്കേസിലെ പ്രതികളായ എസ്‌ഐയെയും പോലിസുകാരെയും കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളായ പോലിസുകാര്‍ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയും നാലാം പ്രതി വരാപ്പുഴ എസ്‌ഐ ആയിരുന്ന ജി എസ് ദീപകിനെയുമാണ് വീണ്ടും റിമാന്‍ഡ് ചെയ്തത്.
നേരത്തേ റിമാന്‍ഡിലായിരുന്ന ഇവരെ പ്രത്യേക അന്വേഷണസംഘം തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിനു ശേഷമാണ് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിനേറ്റ ശക്തമായ മര്‍ദനമാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന് വ്യക്തമാക്കി മെഡിക്കല്‍ ബോര്‍ഡ് നേരത്തേ പ്രാഥമിക റിപോര്‍ട്ട് നല്‍കിയിരുന്നു.

RELATED STORIES

Share it
Top