ശ്രീജിത്തിന്റെ ഉരുട്ടിക്കൊല: എ വി ജോര്‍ജിനെ പോലിസില്‍ നിന്നു പുറത്താക്കണം

കോഴിക്കോട്: വാരാപുഴയില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ഉരുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെതിരേ ആരോപണം ഉയര്‍ന്നിരിക്കെ അദ്ദേഹത്തെ സേനയില്‍ നിന്ന് പുറത്താക്കണമെന്ന് കേരള സര്‍ക്കാരിനോട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സാലിഹ് ആവശ്യപ്പെട്ടു.
ജനമൈത്രി പോലിസെന്നും ജനസൗഹൃദ പോലിസെന്നും മുഖ്യമന്ത്രി ഒരു ഭാഗത്ത് പ്രഖ്യാപനം നടത്തുമ്പോള്‍ മറുവശത്ത് പോലിസ് സേനയില്‍ അനൗദ്യോഗിക സംഘങ്ങള്‍ രൂപീകരിച്ച് ജനങ്ങളെ അക്രമിക്കാനാണ് ശ്രമം നടക്കുന്നത്. പോലിസ് സേനയുടെ മുസ്‌ലിം - ദലിത് വിരുദ്ധത ഇതിന് മുമ്പും പല തവണ പുറത്തു വന്നതാണ്. വര്‍ഷങ്ങള്‍ പോലിസ് മേധാവിയായിരുന്ന സെന്‍കുമാര്‍ സ്ഥാനമൊഴിഞ്ഞ ശേഷം നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്ഥാവനകള്‍ ഇതിന്റെ തെളിവായിരുന്നു.
പോലിസ് സേനയുടെ സമാന മനസ്ഥിതിയുടെ മറ്റൊരു ഉദാഹരണമാണ് എ വി ജോര്‍ജ്.  അതുകൊണ്ട് സൗഹൃദ പോലിസ് പ്രഖ്യാപനങ്ങള്‍ക്കപ്പുറത്ത് സേനയില്‍ നടക്കുന്ന ഗ്രൂപ്പ് രൂപീകരണങ്ങളെ കുറിച്ച് അന്വേഷണങ്ങള്‍ നടത്താനും എ വി ജോര്‍ജിനെ പോലുള്ള ഉദ്യോഗസ്ഥരെ പുറത്താക്കാനുമാണ് സര്‍ക്കാറും മുഖ്യമന്ത്രിയും മുന്നോട്ടു വരേണ്ടതെന്നും പി എം സാലിഹ്് പറഞ്ഞു.

RELATED STORIES

Share it
Top