ശ്രീജിത്തിനെതിരെ മൊഴിനല്‍കാന്‍ സിപിഎം സമ്മര്‍ദ്ദമുണ്ടായിരുന്നു;വെളിപ്പെടുത്തലുമായി യുവാവ്

കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴിനല്‍കാന്‍ സിപിഎമ്മിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. കേസിലെ സാക്ഷിയായ പരമേശ്വരന്റെ മകന്‍ ശരത്താണ് വെളിപ്പെടുത്തല്‍ നടത്തിയത്.സിപിഎം ഏരിയാ കമ്മിറ്റി അംഗമായ ഡെന്നിയാണ് തന്റെ അച്ഛനെകൊണ്ട് ശ്രീജിത്തിനെതിരെ മൊഴി നല്‍കിച്ചതെന്നും ശരത് പറഞ്ഞു.വാസുദേവന്റെ വീടുകയറി ആക്രമിച്ചത് ശ്രീജിത്തും സംഘവുമാണെന്ന തരത്തിലാണ് തന്റെ അച്ഛന്‍ പരമേശ്വരനെ കൊണ്ട് സാക്ഷി പറയിപ്പിച്ചത്. സിപിഎം പ്രാദേശിക നേതൃത്വം തന്റെ അച്ഛന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. വീട് ആക്രമിക്കുമ്പോള്‍ അച്ഛന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ജോലിക്ക് പോയതായിരുന്നുവെന്നും ശരത് പറഞ്ഞു.വാസുദേവനെ വീടുകയറി അക്രമിച്ച കേസിലാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top