ശ്രീചിത്തിര ഭൂമിയിലെ മോഷണം; പ്രതികളെ പിടികൂടാനായില്ല

മാനന്തവാടി: ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശാഖ സ്ഥാപിക്കാന്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്‌സ് ടൗണില്‍ ഏറ്റെടുത്ത ഭൂമിയില്‍ നിന്നു കാര്‍ഷികോല്‍പന്നങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പ്രതികളെ ഇനിയും കണ്ടെത്താനായില്ല. ഇതേക്കുറിച്ച് ജില്ലാ കലക്ടര്‍ എസ്  സുഹാസ് ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ നിന്നു റിപോര്‍ട്ട് തേടിയെങ്കിലും ഒരു മറുപടിയും ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഏറ്റെടുത്ത 75 ഏക്കര്‍ ഭൂമിയിലെ തേയില, കാപ്പി, കുരുമുളക്, തേങ്ങ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെട്ടത്. എന്നാല്‍, ഉത്തരവാദപ്പെട്ടവര്‍ പകല്‍ക്കൊള്ള അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
സിപിഐ മണ്ഡലം കമ്മിറ്റി പോലിസില്‍ പരാതി നല്‍കിയെങ്കിലും ഇതു സ്വീകരിക്കാന്‍ പോലും തലപ്പുഴ പോലിസ് തയ്യാറായിട്ടില്ല. അതേസമയം, സര്‍ക്കാര്‍ ഭൂമിയിലെ മോഷണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സും യുവമോര്‍ച്ചയും രംഗത്തുവന്നെങ്കിലും ഇവരുടെ ആവശ്യം പ്രസ്താവനയില്‍ മാത്രമൊതുങ്ങി. ആരോഗ്യവകുപ്പിന് കൈമാറിക്കിട്ടിയ 75 ഏക്കര്‍ സ്ഥലത്തെ കര്‍ഷികോല്‍പന്നങ്ങളുടെ വില തിട്ടപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പിനെ സമീപിച്ചതായും മറുപടി ലഭിച്ചിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസ് വ്യക്തമാക്കി.

RELATED STORIES

Share it
Top