ശോഭായാത്രയ്ക്ക് പിന്നാലെ രാമായണ മാസാചരണവുമായി സിപിഎം
kasim kzm2018-07-11T09:51:39+05:30
തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്ര സംഘടിപ്പിച്ചതിനു പിന്നാലെ രാമായണ മാസാചരണവും നടത്താനൊരുങ്ങി സിപിഎം. പാര്‍ട്ടിയുടെ കീഴിലുള്ള സംസ്കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഹിന്ദു ആരാധനാലയങ്ങളെ ആര്‍എസ്എസ് കൈയടക്കുന്നത് തടയാനെന്ന പേരിലാണ് പുതിയ പരിപാടി. രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനാണ് തീരുമാനം. ക്ഷേത്രക്കമ്മിറ്റികളില്‍ പിടിമുറുക്കാനുള്ള സംഘപരിവാര ശ്രമം തടയാന്‍ അമ്പലക്കമ്മിറ്റിക്കാരുടെ യോഗം വിളിക്കാനും നീക്കമുണ്ട്. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നുവെന്ന കാര്യം സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലും ഉയര്‍ന്നുവന്നിരുന്നു. ഈ നീക്കം തടയാനും ഹൈന്ദവ വിശ്വാസികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുമാണ് രാമായണ മാസാചരണമെന്നാണ് പാര്‍ട്ടിയുടെ ന്യായം. ഈ മാസം 25ന് തിരുവനന്തപുരത്ത് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചാണ് പരിപാടി തുടങ്ങുന്നത്. ഇതിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളിലും ചര്‍ച്ചകള്‍ നടക്കും. രാമായണ പാരായണവും രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന പ്രസംഗങ്ങളും സെമിനാറുകളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, സിപിഎം നീക്കത്തിനെതിരേ സോഷ്യല്‍ മീഡിയയിലടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സിപിഎം ഹിന്ദുത്വ ചിന്താധാരയിലേക്ക് പ്രവര്‍ത്തകരെ കൊണ്ടുപോവുകയാണെന്നാണ് പ്രധാന ആക്ഷേപം.