ശോഭന കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

മാള: വടമയില്‍ തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ വീടിന് സമീപത്തെ കെട്ടിടത്തിന്റെ വരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പുതിയേടത്ത് പരേതനായ വേലായുധന്റെ ഭാര്യ ശോഭന(53)യെയാണ് വീടിനടുത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ 2014 മാര്‍ച്ച് ഒന്നിന് കണ്ടെത്തിയത്. കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ലോക്കല്‍പോലിസുഅന്വേഷണം നടത്തിയി ട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടന്നിട്ടുള്ളത്. കേസില്‍ നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടയില്‍ അഷ്ടമിച്ചിറ സ്വദേശിയായ യുവാവിനെ പിടികൂടിയെങ്കിലും തെളിവുകള്‍ അപര്യാപ്തമായിരുന്നു.
ശോഭനയുടെ മൃതദേഹ ത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു.കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോ ര്‍ട്ടം റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വീടിനും മൃതദേഹം കിടന്ന സ്ഥലത്തിനും ഇടയില്‍ നിന്ന് ശോഭനയുടെ മൊബൈല്‍ ഫോണ്‍, ടോര്‍ച്ച്, ചെരിപ്പ്, ലൈറ്റര്‍ എന്നിവ ലഭിച്ചിരുന്നു.

RELATED STORIES

Share it
Top