ശൈഖ് അഹ്മദിന്റെ വിയോഗം: ഹരിത ചന്ദ്രിക മെഗാ ഇവന്റ് ശനിയാഴ്ച

ദുബയ്: ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ വിയോഗത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ ദു:ഖാചരണത്തെ തുടര്‍ന്ന് ഏപ്രില്‍ 06, 2018 വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക നടത്താനിരുന്ന 'ഹരിത ചന്ദ്രിക' മെഗാ ഇവന്റ് മൂന്നാം എഡിഷന്‍ ഏപ്രില്‍ 7ന് ശനിയാഴ്ചയിലേക്ക് മാറ്റി. ശനിയാഴ്ച ഇതേ വേദിയില്‍ ഇതേ സമയത്തായിരിക്കും 'ഹരിത ചന്ദ്രിക2018' മൂന്നാം എഡിഷന്‍ നടക്കുകയെന്നും മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ശൈഖ് അഹ്മദിന്റെ വിയോഗത്തില്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രിക അഗാധമായ ദു:ഖവും വേദനയും രേഖപ്പെടുത്തുകയും പരേതന്റെ പാരത്രിക വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top