ശെരീഫിന് മോദിയുടെ ഭാഷ: ഇമ്രാന്‍ ഖാന്‍

കറാച്ചി: നവാസ് ശരീഫ് സംസാരിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഷയിലെന്നു പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍. മുംബൈ ആക്രമണത്തില്‍ പങ്കാളികളായ സായുധ സംഘടനകള്‍ പാകിസ്താനില്‍ സജീവമാണെന്നു പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം.
മോദിയുടെ ഭാഷയില്‍ സംസാരിച്ച് അനധികൃത സ്വത്ത് സമ്പാദന ആരോപണം മറയ്ക്കാനാണു ശരീഫ് ശ്രമിക്കുന്നതെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു. വ്യക്തിപരമായ ലാഭത്തിനു തന്റെ രാജ്യത്തെ ബ്രിട്ടിഷുകാര്‍ക്കു പണയം വച്ച മിര്‍ജാഫറിന്റെ ആധുനിക കാലത്തെ പതിപ്പാണ് ശരീഫെന്നും ഖാന്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top