ശുഹൈബ് വധത്തില്‍ പിടിയിലായത് തങ്ങള്‍ക്കൊപ്പമുള്ളവര്‍;ശിരസ്സ് കുനിക്കുന്നുവെന്ന് എം സ്വരാജ്

തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ അറസ്റ്റിലായവര്‍ തങ്ങള്‍ക്കൊപ്പമുള്ളവരാണെന്നും അതില്‍ ശിരസ്സ് കുനിക്കുന്നുവെന്നും എം സ്വരാജ് എംഎല്‍എ നിയമസഭയില്‍.'ശുഹൈബ് വധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. അതിനെ അപലപിക്കുന്നു. യാതൊരു സംശയവും വേണ്ട ആ കൊലപാതകത്തിന് അനുകൂലമായ നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്ന യാഥാര്‍ഥ്യം അഭിമാനപൂര്‍വ്വമല്ല ഞങ്ങള്‍ കാണുന്നത്. ആ വാര്‍ത്തയുടെയും യാഥാര്‍ഥ്യത്തിന്റെയും മുന്നില്‍ ശിരസ്സ് കുനിച്ചു തന്നെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്' -സ്വരാജ് പറഞ്ഞു.നിയമസഭയിലെ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടയിലാണ് സ്വരാജ് പ്രസ്താവന നടത്തിയത്.

RELATED STORIES

Share it
Top