ശുഹൈബ് വധക്കേസ് സാക്ഷികള്‍ക്ക് ഭീഷണി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ശുഹൈബ് വധക്കേസില്‍ തിരിച്ചറിയല്‍ പരേഡിനെത്തിയ സാക്ഷികളെ കൊലയാളി സംഘത്തിലെ സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി.



തിരിച്ചറിയല്‍ പരേഡിനെത്തിയ ഇ നൗഷാദ്, എം മൊയ്‌നുദ്ദീന്‍, കെ റിയാസ് എന്നിവരെ പ്രതികളില്‍ ഒരാളായ തില്ലങ്കേരി സ്വദേശി സി എസ് ദീപ്ചന്ദ് ഭീഷണിപ്പെടുത്തിയെന്നാണ് ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച പരാതി. ഇന്നലെ വൈകീട്ട് 3.30ന് സ്‌പെഷ്യല്‍ സബ്ജയിലിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. ശുഹൈബിനു നേരെ ആക്രമണമുണ്ടായ സമയത്ത് കൂടെയുണ്ടായിരുന്നവരാണ് സാക്ഷികളായ മൂന്നുപേരും.

RELATED STORIES

Share it
Top