ശുഹൈബ് വധക്കേസ്:സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. കേസ് ഡയറിപോലും പരിശോധിക്കാതെയാണ് സിബഐ അന്വേഷണത്തിന് ഉത്തരവിട്ടത് എന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. ശുഹൈബിന്റേത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണെന്നും പ്രതികളായ സിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ പ്രകാരം നടപടി വേണമെന്നും കോടതി പറഞ്ഞിരുന്നു.

RELATED STORIES

Share it
Top