ശുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കികണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട നാലു പേരെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആകാശ് തില്ലങ്കേരി, ടി കെ അസ്‌കര്‍, കെ അഖില്‍, സി എസ് ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത കണ്ണൂര്‍ ജില്ലാക്കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
പാര്‍ടി നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് നടപടിയെന്ന് ജില്ലാക്കമ്മിറ്റി വിശദീകരിച്ചു.

RELATED STORIES

Share it
Top