ശുഹൈബ് വധം: സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സുപ്രിംകോടതിയും



ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്‌റ്റേ ചെയ്തില്ല.ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയക്കും. പോലീസ് അന്വേഷണം തുടരാം എന്നും സുപ്രിംകോടതി വ്യക്തമാക്കി.
സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതിയുടെ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയത്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാരോപിച്ചായിരുന്നു ഹര്‍ജി.

RELATED STORIES

Share it
Top