ശുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രിംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുെൈഹബ് കൊലപാതക കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം സുപ്രിംകോടതിയെ സമീപിച്ചു.
മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ മുഖേന ശുഹൈബിന്റെ മാതാപിതാക്കള്‍ ഇന്നലെ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനത്തിനെതിരേയാണ് അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. മലബാര്‍ ലെറ്റര്‍ പാറ്റെന്റ് അനുസരിച്ച് സിംഗിള്‍ ബെഞ്ച് വാദം കേട്ട അതേ കോടതിയില്‍ തന്നെ ഡിവിഷന്‍ ബെഞ്ച് കേള്‍ക്കാന്‍ പാടില്ല എന്ന നിയമം  ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ കേസ് സിബിഐ അന്വേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് ആദ്യം സമ്മതമായിരുന്നുവെന്ന വാദവും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലും പത്രസമ്മേളനത്തിലും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്ന കാര്യവും ഹരജിയില്‍ പറയുന്നുണ്ട്. കേസില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 120 ബി വകുപ്പ് (ക്രിമിനല്‍ ഗൂഢാലോചന) ചേര്‍ത്തിട്ടില്ലെന്നും മാതാപിതാക്കള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭരണകക്ഷി സിബിഐ അന്വഷണം പാടില്ലെന്ന് പറയുന്നതിന് പിന്നില്‍ അവര്‍ക്കു പല ലക്ഷ്യങ്ങളുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

RELATED STORIES

Share it
Top