ശുഹൈബ് വധം: സിപിഎമ്മിന്റെ അറിവോടെ; ജയരാജനെതിരെ നടപടിയെടുക്കണം: വിഡി സതീശന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എ.

ജില്ലാ സെക്രട്ടറി പി ജയരാജന് ഇതേക്കുറിച്ച് വ്യക്തമായി അറിയാമെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കളക്ടറേറ്റിനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് ഈ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് സിപിഐഎം വ്യക്തമാക്കണം. മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണം. കൊലപാതകം നടത്താന്‍ സിപിഐഎം കില്ലര്‍ ഗ്രൂപ്പുകള്‍ ജില്ലാടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദി സംഘടനകള്‍ പോലും ഇത്രയും ക്രൂരവും ആസൂത്രിതവുമായ കൊലപാതകങ്ങള്‍ നടത്താറില്ല. ഷുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ് ഭീകരര്‍ പോലും സിപിഐഎമ്മിന് മുന്നില്‍ ആയുധം വച്ചു കീഴടങ്ങുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top