ശുഹൈബ് വധം വര്‍ഗീയത കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം

കണ്ണൂര്‍: കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ പ്രേമം ജനങ്ങള്‍ക്കറിയാമെന്നും ശുഹൈബ് വധം ഒറ്റപ്പെട്ട സംഭവമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശുഹൈബ് വധം വര്‍ഗീയവല്‍ക്കരിക്കാനാണ് കോ ണ്‍ഗ്രസ് ശ്രമിക്കുന്നത്. കെ സുധാകരന്റെയും കോണ്‍ഗ്രസ്സുകാരുടെയും കൊലക്കത്തിക്ക് ന്യൂനപക്ഷ വിഭാഗങ്ങളും ഇരയായിട്ടുണ്ട്. തലശ്ശേരി കലാപം നടന്നത് യുഡിഎഫ് ഭരണകാലത്താണ്. കലാപത്തില്‍ പല മതത്തില്‍പ്പെട്ടവരും മരിച്ചിട്ടുണ്ട്. ഈ സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് സുധാകരന്റെ പരാമര്‍ശം. രാജ്യത്ത് നിലവിലുള്ള 112 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസ്സുകാരെ വിശ്വസിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top