ശുഹൈബ് വധം: മൂന്ന് വാളുകള്‍ കണ്ടെത്തി

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ് പി ശുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചെന്നു കരുതുന്ന മൂന്നു വാളുകള്‍ പോലിസ് കണ്ടെടുത്തു. ശുഹൈബ് കൊല്ലപ്പെട്ട സ്ഥലത്തിനു രണ്ടു കിലോമീറ്റര്‍ അകലെ മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ ചെങ്കല്ല് ക്വാറിയില്‍ നിന്നാണ് വാളുകള്‍ കണ്ടെടുത്തത്. ഇവ കൊലയാളി സംഘം ഉപയോഗിച്ചതാണോ എന്നു ഫോറന്‍സിക് പരിശോധനയിലൂടെ സ്ഥിരീകരിക്കുമെന്ന് പോലിസ് പറഞ്ഞു.
ആയുധം കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണസംഘം ആയുധങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയത്. കൊലപാതകത്തിനു ശേഷം ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവാണ് ആയുധങ്ങള്‍ കൊണ്ടുപോയതെന്ന് പ്രതികള്‍ പോലിസിനു മൊഴി നല്‍കിയിരുന്നു.

RELATED STORIES

Share it
Top