ശുഹൈബ് വധം: പ്രതികളെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ എസ് പി ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നാലു പേരെ സിപിഎം പുറത്താക്കി. കേസിലെ മുഖ്യപ്രതി തില്ലങ്കേരി വഞ്ഞേരിയിലെ എം വി ആകാശ് എന്ന ആകാശ് തില്ലങ്കേരി (24), തെരൂര്‍ പാലയോട്ടെ ടി കെ അസ്‌കര്‍ (26), തില്ലങ്കേരി സ്വദേശി കെ അഖില്‍ (23), കാക്കയങ്ങാട് ടൗണിലെ ചുമട്ടു തൊഴിലാളി മുഴക്കുന്ന് പാല കൃഷ്ണ നിവാസില്‍ സി എസ് ദീപ്ചന്ദ് (25) എന്നിവരെയാണ് പുറത്താക്കിയത്.ഇന്നലെ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി. പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി ഓഫിസ് അറിയിച്ചു.

RELATED STORIES

Share it
Top