ശുഹൈബ് വധം: കുടുംബം സുപ്രിംകോടതിയില്‍ ഹരജി നല്‍കും

കണ്ണൂര്‍: ശുഹൈബ് വധക്കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ സുപ്രിംകോടതിയിലേക്ക്. സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതിന്റെ മറവില്‍ കേസ് അട്ടിമറിക്കപ്പെടുകയാണെന്നാണ് ആരോപണം.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ അന്വേഷണ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ കേസ് മധ്യവേനല്‍ അവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. ഒന്നരമാസത്തെ ഇടവേള അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ശുഹൈബിന്റെ മാതാപിതാക്കളും സഹോദരങ്ങളും പറയുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കും.
കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ശുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ 11 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

RELATED STORIES

Share it
Top