ശുഹൈബ് വധം : ആറു പേര്‍ കസ്റ്റഡിയില്‍, നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് പോലിസ്കണ്ണൂര്‍ : കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ് പി ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ആറു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല ഇവരെങ്കിലും സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന്് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന്് പോലിസ് പറഞ്ഞു. വരികയാണ്.  കസ്റ്റഡിയിലെടുത്തവരെ ഇരിട്ടിയിലേക്കോ മട്ടന്നൂരിലേക്കോ കൊണ്ടു പോകും എന്നാണറിയുന്നത്.
മട്ടന്നൂര്‍ സിഐ എ വി ജോണിന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും യാതൊരു രാഷ്ട്രീയസമ്മര്‍ദവുമില്ലെന്നും ജില്ലാ പോലിസ് ചീഫ് ശിവവിക്രം ഇന്നലെ അറിയിച്ചിരുന്നു.
സംശയമുള്ളവരെ ചുറ്റിയാണ് അന്വേഷണം. ഇവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചുവരുകയാണ്. അന്വേഷണത്തിനായി രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അംഗബലം 12ല്‍ നിന്ന് 15 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ ജില്ലയിലും വെളിയിലും വ്യാപക തിരച്ചില്‍ നടത്തിവരുകയാണ്.
ജില്ലാ പോലിസ് ചീഫ് ദിനേന മട്ടന്നൂരിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. കൊല നടന്നതിന് പിറ്റേന്നു തന്നെ നാല്‍പതോളം പേരെ ചോദ്യംചെയ്തിരുന്നെങ്കിലും യാതൊരു തുമ്പും പോലിസിന് ലഭിച്ചിരുന്നില്ല. സംഭവത്തില്‍ നാലുപേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ചാലോട് സ്വദേശിയായ സിഐടിയു പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ സ്ഥലം എംഎല്‍എ ഇ പി ജയരാജന്റെ പിഎ കൂടിയായ ഏരിയാ കമ്മിറ്റി അംഗവും സംശയത്തിന്റെ നിഴലിലാണ്. ശുഹൈബിനെതിരേ കൊലവിളിനടത്തിയ സംഘത്തില്‍ ഇദ്ദേഹം ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കൂടാതെ, കുടുംബാംഗങ്ങളില്‍ നിന്നോ ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്നവരില്‍ നിന്നോ മൊഴിയെടുത്തിട്ടില്ല.

RELATED STORIES

Share it
Top