ശുഹൈബ് വധം: ആറാം പ്രതിയുടെ ജാമ്യഹരജി വീണ്ടും മാറ്റി

തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ് പി ശുഹൈബ് വധ കേസിലെ ആറാം പ്രതി പാലയോട് രാജ് നിവാസില്‍ കെ ബൈജു (26) തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജി വിധി പറയുന്നതിനായി നാളത്തേക്ക് മാറ്റി.
കഴിഞ്ഞ 28ന് ഹരജി ഇന്നലത്തേക്ക് മാറ്റിയിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇയാളെ ഇക്കഴിഞ്ഞ് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നത്.
ബൈജു റിമാന്റിലാണ്. ഹോട്ടല്‍ തൊഴിലാളിയായ ബൈജുവിന് കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ അടുത്ത ബന്ധുവാണ് ഇരിട്ടി പായം സ്വദേശിയായ ബൈജു.

RELATED STORIES

Share it
Top