ശുഹൈബ് വധംവാള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ്  ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം പിടികൂടിയ രക്തക്കറ പുരണ്ട വാളുകള്‍ വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനാ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വാളുകള്‍ കൊലയ്ക്ക് ഉപയോഗിച്ചതാണോ എന്ന് സ്ഥിരീകരിക്കാനാവൂ. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനകളും പോലിസിന്റെ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച ശേഷമാണു ലാബിലേക്ക് അയച്ചത്. കഴിഞ്ഞ ബുധനാഴ്ച മട്ടന്നൂര്‍ വെളളപ്പറമ്പിലെ കശുമാവിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയിലാണു മൂന്നു വാളുകള്‍ കണ്ടെത്തിയത്.
അതിനിടെ, കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന തില്ലങ്കേരി സ്വദേശി ജിതിനെ  കൂടുതല്‍ ചോദ്യം ചെയുന്നതിനു ഇന്നു പോലിസ് കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ മാസം 12നു രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ് പി. ശുഹൈബി(29)നെ തെരൂര്‍ പാലയോട്ടെ തട്ടുകടയില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

RELATED STORIES

Share it
Top