ശുഹൈബ് കുടുംബ സഹായനിധി കൈമാറി

കണ്ണൂര്‍: ശുഹൈബ് കുടുംബ സഹായ നിധി എഐസിസി പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി കൈമാറി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ച 92, 08,437 രൂപയാണ് ശുഹൈബിന്റെ പിതാവ് മുഹമ്മദിനു കൈമാറിയത്. ആക്രമണത്തിനിടെ പരിക്കേറ്റ നൗഷാദിന് അഞ്ച് ലക്ഷവും റിയാസിന് ഒരു ലക്ഷം രൂപയും ആന്റണി നല്‍കി. ശുഹൈബിനെ കുറിച്ച് കെപിസിസി നിര്‍മിച്ച ‘ശുഹൈബ് എന്ന പോരാളി’ എന്ന ഡോക്യുമെന്ററിയുടെ വീഡിയോ യൂട്യൂബ് റീലിസിങും എ കെ ആന്റണി നിര്‍വ്വഹിച്ചു. ഡോക്യുമെന്ററിയുടെ ആദ്യകോപ്പി ശുഹൈബിന്റെ പിതാവിന് കെപിസിസി പ്രസിഡന്റ് എം എം ഹസനു കൈമാറി. പി ടി ചാക്കോയാണ് സംവിധാനം ചെയ്തത്.

RELATED STORIES

Share it
Top