ശുഹൈബിന്റെ കൊല: പ്രതികള്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയില്‍

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍  ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു. ഇവര്‍ ഉപയോഗിച്ച കാര്‍ പാപ്പിനിശേരി സ്വദേശി യു പ്രശോഭിന്റെതാണെന്ന് ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു.  ശുഹൈബിന്റെ സുഹൃത്തുക്കളും ആക്രമണത്തില്‍ പരിക്കേറ്റ റിയാസ്, നൗഷാദ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാര്‍ തിരിച്ചറിഞ്ഞത്.ഇന്നലെ പിടിയിലായ അഖിലാണ് ഒരു സുഹൃത്ത് വഴി പ്രശോഭില്‍ നിന്ന് കാര്‍ വാടകയ്ക്ക് എടുത്തത്. വയനാട്ടിലേക്ക് ടൂര്‍ പോകാനാണെന്ന് പറഞ്ഞായിരുന്നു അഖില്‍ കാര്‍ കൊണ്ടുപോയത്. 13ന് കാര്‍ തിരിച്ച് തരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അന്ന് ശുഹൈബിന്റെ വധത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലയതിനാല്‍ 14നാണ് കാര്‍ തിരികെ നല്‍കിയത്. അഖില്‍തന്നെയാണ് കാര്‍ തിരികെയേല്‍പ്പിച്ചതും. എന്നാല്‍ കൊലപാതകത്തെകുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നാണ് പ്രശോഭ് മൊഴി നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top