ശുഹൈബിനെ വധിക്കാന്‍ ജയിലില്‍ വച്ച് ശ്രമം നടന്നു- കെ സുധാകരന്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ശുഹൈബിനെ ജയിലില്‍ വെച്ച് വധിക്കാന്‍ ശ്രമം നടന്നു. സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശുഹൈബിനെ ഇതിനായി ചട്ടം ലംഘിച്ച് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


എന്നാല്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ ഇടപെടല്‍ കൊണ്ടാണ് അന്ന് രക്ഷിക്കാനായത്. വധഭീഷണി ഉണ്ടെന്ന റിപോര്‍ട്ട് പോലിസ് പരിഗണിച്ചില്ല. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

RELATED STORIES

Share it
Top