ശുഭയാത്രാ ബോധവല്‍ക്കരണവുമായി സ്റ്റുഡന്റ്‌സ് പോലിസ് രംഗത്ത്

അഡൂര്‍: ശുഭയാത്ര ട്രാഫിക് ബോധവല്‍ക്കരണവുമായി സ്റ്റുഡന്റ് പോലിസ് രംഗത്ത്. അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റ്‌സ് വിദ്യാര്‍ഥികള്‍ ആദൂര്‍ ജനമൈത്രി പോലിസുമായി സഹകരിച്ച് അഡൂര്‍ ബസ് സ്റ്റാന്റ് ജങ്ഷനില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ സന്ദേശമടങ്ങിയ നോട്ടിസും കൂടെ ഒരു മിഠായിയും വിതരണം ചെയ്തു. ബസ്, ലോറി, കാര്‍, ജീപ്പ്, സ്‌കൂള്‍ വാന്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. അമിത വേഗത, അശ്രദ്ധ എന്നിവ ഒഴിവാക്കുക, ഇടുങ്ങിയ റോഡുകളും വാഹനപ്പെരുപ്പവും കണക്കിലെടുത്ത് ശ്രദ്ധിച്ച് വാഹനമോടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത്,യാത്ര ചെയ്യുമ്പേ ാള്‍ സീറ്റ്‌ബെല്‍റ്റ് ഉപയോഗിക്കുക, ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യരുത്, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫേ ാണ്‍ ഉപയോഗിക്കരുത്, തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. സിവില്‍ പോലിസ് ഓഫിസര്‍മാരായ ഭാസ്‌ക്കരന്‍, ജിമിനി, സിപിഒ എ ഗംഗാധരന്‍,  പി ശാരദ, അധ്യാപകരായ സന്തോഷ് കുമാര്‍, ധനില്‍ ദാസ്, എഎം അബ്ദുല്‍ സലാം നേതൃത്വം നല്‍കി.

RELATED STORIES

Share it
Top