ശുദ്ധി സമ്പൂര്‍ണ മാലിന്യമുക്തം പദ്ധതിക്കു തുടക്കം

കോഴിക്കോട്: കോഴിക്കോട്്്്്് സൗത്ത് നിയോജക മണ്ഡലത്തെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന ‘ശുദ്ധി; നഗരത്തിന്റെ നന്മ’ പദ്ധതിക്ക്്്് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച്്്്്്്്് കല്ലായ്്് പുഷ്പ തിയേറ്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മാലിന്യ സംസ്‌കാരണ സംവിധാനങ്ങളുടെ പ്രദര്‍ശനം എം കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശുദ്ധി പദ്ധതി കണ്‍വീനര്‍ സി ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോടിന്റെ സമഗ്രവളര്‍ച്ചക്കായി നടപ്പാക്കുന്ന മിഷന്‍ കോഴിക്കോട്്്്് പദ്ധതിയുടെ ഭാഗമാണ് ശുദ്ധി പദ്ധതി. ചടങ്ങില്‍ കെ മൊയ്തീന്‍കോയ, കൗണ്‍സിലര്‍മാരായ ശ്രീകല, നിര്‍മ്മല, മുന്‍ കൗണ്‍സിലര്‍ പി വി അവറാന്‍, കവിത, ഡോ. ലീന, സി ശ്രീകുമാര്‍, ജാബിര്‍ കാരാട്ട്്്്, അരുണ്‍ പങ്കെടുത്തു. നഗരത്തില്‍ മാലിന്യം ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ശുദ്ധജല ക്ഷാമത്തിനും അറുതി വരുത്തുകയെന്ന വലിയ പ്രതീക്ഷയോടെയാണ് ശുദ്ധി പദ്ധതി നടപ്പാക്കുന്നത്്്. കോര്‍പറേഷന്‍, ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്്്്. മൈത്ര ഹോസ്പിറ്റല്‍, റസിഡന്റ്‌സ് അസോസിയേഷന്‍, വ്യാപാരി പ്രതിനിധികള്‍, എന്‍എസ്്്്്്്്്എസ്്്്്്്്്്്് ഹയര്‍സെക്കന്ററി വിഭാഗം എന്നിവരുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്്്്. പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യം ഉറവിടത്തില്‍  തന്നെ സംസ്്കരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കും. അജൈവ മാലിന്യം വീടുകളില്‍ നിന്ന് ശേഖരിച്ച്്്്്്്് ശാസ്ത്രീയമായി സംസ്‌കരിക്കും. ഓരോ വാര്‍ഡിനെയും പ്രത്യേകം സോണുകളായി തിരിച്ച് വാര്‍ഡുകളില്‍ ഏരിയാതല സമിതി രൂപീകരിച്ച് സമിതിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്്്്്്. ഇന്നലെ നടന്ന ചടങ്ങില്‍ ചാലപ്പുറത്തെ മാതൃകാ ശുദ്ധി വാര്‍ഡായി പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top