ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ സമഗ്ര പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

മലപ്പുറം: ജില്ലയിലെ പ്രധാന പുഴകളും തോടുകളും കുളങ്ങളും ഉള്‍പ്പെടയുള്ള ജലാശയങ്ങള്‍ സംരക്ഷിക്കാനും ശുദ്ധജല ലഭ്യത ഉറപ്പാക്കാനുമുള്ള സമഗ്ര പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.
2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഇത് ഉല്‍പ്പെടുത്തും. അതിനായുള്ള കരട് രേഖ തയ്യാറായി. അത്ത് തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ചാലിയാര്‍, ഭാരതപ്പുഴ, കടലുണ്ടിപ്പുഴ അടക്കം ജില്ലയിലെ പ്രധാന പുഴകളും തോടുകളും കുളങ്ങളും ഉള്‍പ്പെടയുള്ള ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതിയാണ് ജില്ലാപഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. ജലത്തിന്റെ ഗുണനിലാവാരം അളക്കാനായി അനലറ്റിക്കല്‍ ലാബ് സ്ഥാപിക്കും. പുഴകള്‍ മാലിന്യമുക്തമാക്കാന്‍ വിവിധ പദ്ധതികള്‍ കൊണ്ടുവരും. ജില്ലയിലെ ജലാശയങ്ങള്‍ മാലിന്യമുക്തമായ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര പദ്ധതികള്‍ കൊണ്ടുവരുന്നത്.
ജില്ലാ പഞ്ചായത്തിന് കിഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പദ്ധതികളും സേവനങ്ങളും വിവരങ്ങളും പൂര്‍ണമായും പൊതുജനങ്ങള്‍ക്ക് അറിയുന്ന രീതിയില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ഹോള്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വതതില്‍ ജില്ലാ ആസ്ഥാനത്ത് വനിതകള്‍ക്കായി ‘ഷീ സ്റ്റെ’ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
നെല്‍, പച്ചക്കറി,ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പിഎസ്‌സി കോച്ചിങ്, ട്രാന്‍സ്‌ജെന്ററുകള്‍ക്കായി തൊഴില്‍ സംരംഭം,പരിരക്ഷ, വിജയഭേരി പദ്ധതികളുടെ ശാക്തീകരണം എന്നിവയും അടുത്ത സാമ്പത്തിക വര്‍ഷം ജില്ലാപഞ്ചായതത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷണന്‍ അധ്യക്ഷതവഹിച്ചു.

RELATED STORIES

Share it
Top