ശുചിത്വസേന ലീഡര്‍മാരുടെ സംഗമം സംഘടിപ്പിച്ചു

വടകര: ഹരിതകേരള മിഷന്റെ രണ്ടാം വാര്‍ഷിക പരിപാടി വടകര നഗരസഭയിലെ ശുചിത്വസേന ലീഡര്‍മാരുടെ സംഗമമായി മാറി. നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡുകളില്‍ രൂപീകരിച്ച ശുചിത്വ ക്ലസ്റ്റര്‍ ലീഡര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ വിവര വിനിമയത്തിനും ശുചിത്വ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമാണ് 40 വീടുകള്‍ അടങ്ങുന്ന 10 ഓളം ക്ലസ്റ്ററുകള്‍ ഓരോ വാര്‍ഡുകളിലും രൂപീകരിച്ചു. 38 ഓളം വാര്‍ഡുകളിലായി 400 ഓളം ക്ലസ്റ്ററുകള്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതോടെ നഗരസഭ പ്രദേശത്തെ ഓരോ വീടുകളും സ്ഥാപനങ്ങളും മാലിന്യ മുക്തമായി മാറ്റുന്നതിനുള്ള പ്രാദേശിക തല പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കാന്‍ കഴിയുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. 2018 ജനുവരി 1 ഓടുകൂടി വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തുടങ്ങുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ചെയര്‍മാന്‍ കെ ശ്രീധരന്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി ഗീത അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് പി ഗിരീശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെയു ബിനി പദ്ധതി വിശദീകരിച്ചു. പ്രൊജക്ട് എക്‌സിക്യൂട്ടീവിനുള്ള ഐഡി കാര്‍ഡ് വിതരണം ഇ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. ഇപി രത്‌നാകരന്‍, മണലില്‍ മോഹനന്‍, ടിപി ബിജു എന്നിവര്‍ ക്ലാസെടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സഫിയ, റീന ജയരാജ്, വി ഗോപാലന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ പി അശോകന്‍, എംപി അഹമ്മദ്, ടി കേളു, രാജീവന്‍, സിന്ധു, പ്രേമകുമാരി, കൃഷി ഓഫീസര്‍ അബ്ദുല്‍ റസാഖ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു സംസാരിച്ചു. സംഗമത്തില്‍ കൗണ്‍സിലര്‍മാര്‍, ഗ്രീന്‍ വാര്‍ഡ് ലീഡര്‍മാര്‍, പ്രൊജക്ട് എക്‌സിക്യൂട്ടീവ്‌സ്, മോണിറ്ററിംഗ് സമിതി അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് സംഗമത്തില്‍ പങ്കെടുത്തത്.

RELATED STORIES

Share it
Top