ശിശു വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലനം: ഏതാനും സീറ്റൊഴിവ്

തൃശൂര്‍: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗ ണ്‍സിലിന്റെ  (എന്‍. സി. ഡി. സി., ന്യൂഡല്‍ഹി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വനിതകള്‍ക്കായുള്ള  (പ്രായ പരിധിയില്ല) ശിശു വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്‌സുകളുടെ  ഈ വര്‍ഷത്തെ ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍  പ്രീ-സ്‌കൂള്‍ ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത-10-ാം ക്ലാസ്സ്),  സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി (ഒരു വര്‍ഷം, യോഗ്യത- എസ്എസ്എല്‍സി). ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ്യത- പ്ലസ്ടു).
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി.  (ഒരു വര്‍ഷം, യോഗ്യത- 2 വര്‍ഷ ടി.ടി.സി./2 വര്‍ഷ പി.പി.ടി.ടി.സി.), പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടി.ടി.സി. (ഒരു വര്‍ഷം, യോഗ.്യത-ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്‌സുകള്‍.
റെഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്.
അദ്ധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍, ഇരിഞ്ഞാലക്കുട, ചാലക്കുടി, ചാവക്കാട് എന്നിവയാണ് തൃശ്ശൂര്‍ ജില്ലയിലെ പഠന കേന്ദ്രങ്ങള്‍.
റെഗുലര്‍/ ഹോളിഡെ/ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846808283.

RELATED STORIES

Share it
Top