ശിശു മരിച്ച സംഭവം: ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: നവജാത ശിശു മരിച്ചെന്നു വിധിയെഴുതി പിന്നീടു ജീവനുണ്ടെന്നു കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഷാലിമാര്‍ ബാഗിലെ മാക്‌സ് ഹെല്‍ത്ത് കെയറിന്റെ ലൈസന്‍സാണ് ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കിയത്. സംഭവത്തില്‍ ആശുപത്രി അധികൃതകര്‍ക്കു ഗുരുതരമായ പിഴവു പറ്റിയതായി സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണു ലൈസന്‍സ് റദ്ദാക്കിയത്. അന്വേഷണം നടത്തി വീഴ്ചയുണ്ടെന്നു കണ്ടെത്തിയാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുമെന്നു നേരത്തെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ നിലവിലുള്ള രോഗികളുടെ ചികില്‍സ തുടരാമെന്നും സത്യേന്ദ്ര ജെയിന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top