ശിവസേന ചീഫ് വിപ്പിനെ നീക്കി

മുംബൈ: ശിവസേന ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ചന്ദ്രകാന്ത് ഖൈരയെ നീക്കി. ലോക്‌സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ശിവസേനാ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയതിന്റെ പേരിലാണ് നടപടി. പാര്‍ട്ടി തീരുമാനത്തിനു മുമ്പാണ് എംപിമാര്‍ക്ക് ചന്ദ്രകാന്ത് വിപ്പ് നല്‍കിയത്. നടപടി പാര്‍ട്ടി പിന്നീട് പിന്‍വലിക്കുകയായിരുന്നു. അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മിനിറ്റുകള്‍ക്കു മുമ്പാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് ശിവസേന.

RELATED STORIES

Share it
Top