ശിവസേനാ നേതാവിനെ വെട്ടികൊന്നു

മുംബൈ: മുംബൈയില്‍ ശിവസേന നേതാവിനെ വെട്ടികൊലപ്പെടുത്തി. ശിവസേന നേതാവും മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗവുമായ അശോക് സാവന്ത്(67)ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംത നഗറില്‍ നിന്ന് രണ്ട് തവണ കോര്‍പ്പറേഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാവന്ത് സുഹൃത്തിനെ കണ്ട് മടങ്ങവെ വീടിന് സമീപത്ത് വച്ചാണ് ആക്രമണത്തിനിരയായത്. ഒരുസംഘം സാവന്തിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ സാവന്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇയാളുടെ ശരീരത്തില്‍ 17 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നു പൊലീസ് അറിയിച്ചു. രണ്ടു പേരടങ്ങുന്ന സംഘമാണ് സാവന്തിനെ കൊലപ്പെടുത്തിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്നും അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ഐപിസി 302 വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top