ശിവസേനാ നേതാക്കളുടെ വധം: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: 2016ല്‍ പഞ്ചാബില്‍ രണ്ടു ശിവസേനാ നേതാക്കള്‍ കൊല്ലപ്പെട്ട കേസില്‍ 15 പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഖാലിസ്ഥാന്‍ വിമോചനസേന ആസൂത്രണം ചെയ്തതാണു കൊലപാതകമെന്നു മൊഹാലിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സത്്പാല്‍ ശര്‍മ, ദുര്‍ഗപ്രസാദ് ഗുപ്ത എന്നിവര്‍ ലുധിയാനയില്‍വച്ചാണു വെടിയേറ്റു മരിച്ചത്.
പഞ്ചാബില്‍ ക്രമസമാധാനം തകര്‍ത്തു ഖലിസ്ഥാന്‍ വാദത്തെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. പാകിസ്താന്‍, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഫ്രാന്‍സ്, ഇറ്റലി, യുഎഇ എന്നിവിടങ്ങളിലാണ് ഇതിനായി ഗൂഢാലോചന നടന്നത്. ഗൂഢാലോചനയുടെ ഭാഗമായി ആസ്‌ത്രേലിയ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഞ്ചാബിലേക്കു പണമെത്തിയതെന്നും എന്‍ഐഎ പറയുന്നു. കൊല്ലപ്പെട്ടവര്‍ ദേര സച്ചാ സൗദയുടെ അനുയായികള്‍ കൂടിയാണ്.

RELATED STORIES

Share it
Top