ശിവഭക്തനാക്കി; മധ്യപ്രദേശില്‍ രാഹുലിന്റെ റോഡ് ഷോ

ഭോപാല്‍: തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയോടെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി. 11 പൂജാരിമാരുടെ ആശിര്‍വാദം വാങ്ങിയാണ് രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചത്. തിങ്കളാഴ്ച രാവിലെ എത്തിയ രാഹുല്‍ഗാന്ധിയെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, ഗുണ എംപി ജ്യോതിരാദിത്യ സിന്ധ്യ എന്നവര്‍ അടങ്ങിയ സംഘം സ്വീകരിച്ചു. തുടര്‍ന്നു ലാല്‍ഗത്തി മേഖലയിലെ പൂജാരിമാരുടെ ആശിര്‍വാദത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിച്ചു. അതേസമയം, രാഹുല്‍ഗാന്ധിയെ ശിവഭക്തന്‍ എന്ന് വിശേഷിപ്പിച്ചാണു മേഖലയില്‍ പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടി ബാനറുകളില്‍ രാഹുലിന്റെ ചിത്രത്തിനു സമീപം ത്രിശൂലത്തിനൊപ്പമാണ് “ശിവ്ഭക്ത്’ എന്ന് എഴുതിയിരിക്കുന്നത്.

RELATED STORIES

Share it
Top