ശിവകാശിയില്‍ രണ്ടിടത്ത് പടക്കശാലകളില്‍ സ്‌ഫോടനം, നാലു മരണംശിവകാശി : തമിഴ്‌നാട്ടിലെ ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മാണ ശാലകളില്‍ ഉണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ നാലു പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ശിവകാശിയിലെ രാമുത്തേവന്‍പട്ടി, കക്കിവാടന്‍പട്ടി എന്നിവിടങ്ങളിലെ പടക്കനിര്‍മാണശാലകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. പടക്കനിര്‍മാണത്തിനായി രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
ശേഖര്‍, രവി എന്നിവരാണ് രാമുത്തേവന്‍പട്ടിയില്‍ മരിച്ചത്.
പരിക്കേറ്റവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top