ശില്‍പശാല സംഘടിപ്പിക്കും

കോഴിക്കോട്: അവകാശാധിഷ്ഠിത ബാലസൗഹൃദ കേരളം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനു സര്‍ക്കാര്‍ തലത്തിലുള്ള ബാലസംരക്ഷണ സമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ത്രിതല ബാലസംരക്ഷണ സമിതികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കമ്മീഷന്റെ നേതൃത്വത്തില്‍ 40 ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ശില്‍പ്പശാലകളുടെ സംസ്ഥാന തല ഉദ്ഘാടനം 27നു തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ ഓഡിറ്റോറിയത്തിലെ ഭാഗ്യമാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കും. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എല്‍എസ്ജിഐ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ കെ ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തും. കമ്മീഷന്‍ അംഗം അഡ്വ. ശ്രീല മേനോന്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ ജോസഫ് റിബെല്‍, ജില്ലാ കലക്ടര്‍ യു വി ജോസ് പങ്കെടുത്തു.

RELATED STORIES

Share it
Top