ശിരോവസ്ത്ര നിരോധനം : എസ്‌ഐഒയും ജിഐഒയും ഹൈക്കോടതിയെ സമീപിച്ചുകോഴിക്കോട്: എയിംസ് പ്രവേശനപ്പരീക്ഷയിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ എസ്‌ഐഒയും ജിഐഒയും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എയിംസ് പ്രവേശനപ്പരീക്ഷയ്ക്ക് ശിരോവസ്ത്രം നിരോധിച്ച നടപടി മതവിശ്വാസമനുസരിച്ചു ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് അഭിപ്രായപ്പെട്ടു.കഴിഞ്ഞ വര്‍ഷം ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ എസ്‌ഐഒ സമര്‍പ്പിച്ച പരാതിയില്‍ മതവിശ്വാസപ്രകാരം ഹിജാബും ഫുള്‍സ്ലീവ് വസ്ത്രവും ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ച കേരള ഹൈക്കോടതി വിധി നിലനില്‍ക്കെ എയിംസ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഹിജാബ് വിലക്കിയത് കോടതിവിധിയുടെ ലംഘനമാണ്. മൗലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ നിരന്തരം കോടതി കയറേണ്ടിവരുന്ന സ്ഥിതി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്ത വിദ്യാര്‍ഥികളുമായും സംഘടനകളുമായും ചേര്‍ന്ന് നിയമപോരാട്ടം ശക്തിപ്പെടുത്താനാണ് എസ്‌ഐഒ തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top