ശിരോവസ്ത്രം: വിദ്യാര്‍ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

തൃശൂര്‍: ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. ചാലക്കുടി ലിറ്റില്‍ ഫഌവര്‍ സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ കൊടുങ്ങല്ലൂര്‍ പനങ്ങാട് സ്വദേശി കൊമ്പനേഴത്ത് വീട്ടില്‍ സലാമിന്റെ മകള്‍ ഹസ്‌ന ജഹാനെയാണ് സ്‌കൂള്‍ അധികൃതര്‍ തടഞ്ഞത്. രാവിലെ 7.25ന് ഹസ്‌നയും രക്ഷകര്‍ത്താവും സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍, ശിരോവസ്ത്രം ധരിച്ചെത്തിയ ഹസ്‌നയെ ഗേറ്റിനു മുന്നില്‍ തടഞ്ഞു. ശിരോവസ്ത്രം അഴിച്ചുനല്‍കിയാല്‍ മാത്രമേ സ്‌കൂളിലേക്കു പ്രവേശിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ ശഠിക്കുകയായിരുന്നു. വിദ്യാര്‍ഥി ഇതിനു തയ്യാറായില്ല.

RELATED STORIES

Share it
Top