ശിഖര്‍ ധവാന് സെഞ്ച്വറി; കോഹ്‌ലി പുറത്ത്; വെളിച്ചക്കുറവ് മൂലം കളി തടസ്സപ്പെടുന്നു


ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ധവാന്‍. 34.2 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 101 പന്തില്‍ 106 റണ്‍സുമായി ധവാന്‍ ക്രീസിലുണ്ട്.  10 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് ധവാന്റെ സെഞ്ച്വറി പ്രകടനം. അതേ സമയം 75 റണ്‍സെടുത്ത വിരാട് കോഹ്‌ലിയെ ക്രിസ് മോറിസ് പുറത്താക്കി.  അഞ്ച് റണ്‍സുമായി അജിന്‍ക്യ രഹാനെയാണ് ധവാനൊപ്പം ക്രീസില്‍. 34.2 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 200 റണ്‍സെന്ന മികച്ച നിലയിലാണ്. വെളിച്ചക്കുറവിനെത്തുടര്‍ന്ന് മല്‍സരം തടസപ്പെടുകയാണ്. കനത്ത മഴയ്ക്കുള്ള സാധ്യതയാണ് ജോഹന്നാസ്ബര്‍ഗിലുള്ളത്.

RELATED STORIES

Share it
Top