ശാസ്ത്രവിഷയങ്ങളില്‍ നെറ്റ് ഡിസംബര്‍ എട്ടിന്‌

ന്യൂഡല്‍ഹി: സിഎസ്‌ഐആര്‍ (കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) യുജിസി നെറ്റ് പരീക്ഷകള്‍ ഡിസംബര്‍ എട്ടിന് നടത്തും. പരീക്ഷാ ഫീസ് ജനറല്‍- 1000 രൂപ, ഒബിസി നോണ്‍ ക്രീമിലെയര്‍ 500 രൂപ, പട്ടികജാതി/വര്‍ഗ ഭിന്നശേഷിക്കാര്‍ 250 രൂപ. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി ഫീസ് അടയ്ക്കാം.
ബന്ധപ്പെട്ട വിഷയത്തില്‍ എംഎസ്‌സി ഇന്റഗ്രേറ്റഡ് ബിഎസ്എംഎസ്/ബിഎഡ് (നാലു വര്‍ഷം)/ബിഇ/ബിടെക്/ബിഫാം/എംബിബിഎസ് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിട്ടുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ജെആര്‍എഫിന് പ്രായപരിധി 2018 ജൂലൈ ഒന്നിന് 28 വയസ്സ്. ഒബിസി നോണ്‍ ക്രീമിലെയറിന് മൂന്നു വര്‍ഷവും എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗത്തിന് അഞ്ചു വര്‍ഷവും പ്രായപരിധിയില്‍ ഇളവു ലഭിക്കും. ലക്ചര്‍ഷിപ്പിന് പ്രായപരിധിയില്ല.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സപ്തംബര്‍ 25ന് ആരംഭിക്കും. ഒക്ടോബര്‍ 16 ഞായറാഴ്ചയാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. മറ്റു വിശദാംശങ്ങള്‍ പരിശോധിക്കാന്‍ വെബ്‌സൈറ്റ് രശെൃവൃറഴ.ൃല.െശി സന്ദര്‍ശിക്കാം.

RELATED STORIES

Share it
Top