ശാസ്ത്രജ്ഞര്‍ക്ക് സായുധരുമായി ബന്ധമുണ്ടാവാം: സിഐഎ

ഇസ്‌ലാമാബാദ്: സായുധസംഘങ്ങളും പാകിസ്താനിലെ ആണവ ശാസ്ത്രജ്ഞരും തമ്മില്‍ ബന്ധമുണ്ടാവാന്‍ സാധ്യതയുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുള്ളതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎ. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സിഐഎ ആക്റ്റിങ് ഡയറക്ടര്‍ ഗിന ഹസ്‌പെലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്രജ്ഞരും സായുധ സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നു ഹസ്‌െപല്‍ അറിയിച്ചു. സിഐഎ ഡയറക്ടറായി ട്രംപ് ഹസ്‌പെലിനെ നാമനിര്‍ദേശം ചെയ്തിരുന്നു. നിയമനത്തിനു യുഎസ് സെനറ്റ് അംഗീകാരം നല്‍കിയാല്‍ സിഐഎ നേതൃത്വത്തിലെത്തുന്ന ആദ്യ വനിതയാവും ഹസ്‌പെല്‍. സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ചോദ്യത്തിനു മറുപടി പറയവേയാണു പാക് ശാസ്ത്രജ്ഞരെക്കുറിച്ചുള്ള സിഐഎ ആക്റ്റിങ് ഡയറക്ടറുടെ പരാമര്‍ശം.

RELATED STORIES

Share it
Top