ശാസ്താംകോട്ട തടാക തീരത്ത് തീപ്പിടിച്ചു

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകതീരത്ത് തീ പടര്‍ന്ന് ഏക്കര്‍കണക്കിന് പുല്‍മേടും മരങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് സംഘം എത്തി ഒരു മണിക്കൂറിലധികം ശ്രമപെട്ടാണ് തീയണച്ചത്.ഇന്നലെ ഉച്ചക്ക് ഒന്നോടെയാണ് ദേവസ്വം ബോര്‍ഡ് കോളജിന്റെ താഴേ തടാക ചരുവിലെ പുല്‍മേടിന് തീപടര്‍ന്നത്. മിനിട്ടുകള്‍ക്കകം രണ്ട് കിലോമീറ്ററോളം വീതിയില്‍ മുകളിലേക്ക് തീ കത്തിക്കയറി. ആ പ്രദേശത്ത് നിന്ന നിരവധി വൃക്ഷങ്ങള്‍ തീയില്‍ വാടിക്കരിഞ്ഞു.തടാകതീരത്തെ കുന്നിന്‍ മടക്കുകളുടെ സ്വകാര്യതയില്‍ മദ്യപിക്കാനും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എത്തുന്നവര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റ് കുറ്റികളില്‍ നിന്നാണ് തീ പടരാറുള്ളത്. കഴിഞ്ഞ വര്‍ഷം വേനലില്‍ അഞ്ച് തവണയാണ് പുല്‍മേടുകളില്‍ തീ പടര്‍ന്നത്. ശാസ്താംകോട്ട പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരുന്ന നിരവധി വാഹനങ്ങള്‍ അന്ന്് കത്തിനശിച്ചിരുന്നു. ശാസ്താംകോട്ട, കുണ്ടറ, ഭരണിക്കാവ് എന്നീ ഫയര്‍ സ്‌റ്റേഷനില്‍ നിന്നും ഫയര്‍ ഫോഴ്‌സ് വാഹനം വന്നാണ് തീ അണച്ചത്.

RELATED STORIES

Share it
Top