ശാന്തിപ്പണി പഠിക്കാനെത്തിയ 17 കാരനെ ക്ഷേത്രം ശാന്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിതൃപ്രയാര്‍: വാടാനപ്പള്ളിയില്‍ പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രം ശാന്തിയെ വലപ്പാട് സി.ഐ സി ആര്‍ സന്തോഷും സംഘവും അറസ്റ്റ് ചെയ്തു. അന്തിക്കാട് പാന്തോട് സ്വദേശി ഇയ്യാനി മണ്ടാംമ്പുള്ളി കണ്ണനാണ് അറസ്റ്റിലായത്. വാടാനപ്പള്ളിയില്‍ കുടുംബക്ഷേത്രം ശാന്തിയാണ് മുപ്പത്തേഴുകാരനായ കണ്ണന്‍. മൂന്ന് കുട്ടികളെ ഇയാള്‍ ശാന്തിപ്പണി പഠിപ്പിക്കാന്‍ കൂടെ കൂട്ടിയിരുന്നു. ഇതില്‍ ഒരാളെയാണ് ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ ഇയാള്‍ വീട്ടില്‍ കൂട്ടികൊണ്ടുപോയും പലതവണ പീഡിപ്പിച്ചിരുന്നു. പീഡനം തുടര്‍ന്നതോടെ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ സി ആര്‍ സന്തോഷ്, വാടാനപ്പള്ളി എസ്.ഐ ഡി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് പുറമേ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പും ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top