ശാന്തപുരം അല്‍ജാമിഅ ഓവറോള്‍ ചാംപ്യന്‍മാര്‍

ഫറോക്ക്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജിഐഒ)കേരള ഘടകം സംഘടിപ്പിച്ച പര്‍വാസ് കാംപസ് ഫെസ്റ്റ്  സമാപിച്ചു. 471 പോയിന്റ് നേടി മലപ്പുറം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ഓവറോള്‍ ചാംപ്യന്‍മാരായി. 420 പോയിന്റ് നേടി ഫറോക്ക് ഇര്‍ഷാദിയ കോളേജ് റണ്ണേഴ്‌സ് അപ്പായി . ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജിനാണ് മൂന്നാം സ്ഥാനം. ഫറോക്ക് ഇര്‍ഷാദിയ കോളേജില്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രൊഫ. കെ എ സിദ്ദീഖ് ഹസന്‍ ഉദ്ഘാടനം ചെയ്തു. ജിഐഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്  അധ്യക്ഷത വഹിച്ചു. പി മുജീബ് റഹ്മാന്‍, കൂട്ടില്‍ മുഹമ്മദലി, എ റഹ്മത്തുന്നിസ,  പി എം സ്വാലിഹ്,  ഡോ. എ കെ സഫീര്‍, വി പി ബഷീര്‍, ഇര്‍ശാദിയ കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍ യൂസുഫ്, റഫീഅ ജസീം  ഫസ്‌ന മിയാന്‍, നഫീസ തനൂജ സംസാരിച്ചു.

RELATED STORIES

Share it
Top