ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ സര്‍ജന്‍ വരാത്തതിനെ തുടര്‍ന്ന് മൂന്നുവയസുകാരി ഉള്‍പ്പെടെ ആറുപേരുടെ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തെ കുറിച്ച് അനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ അനേ്വഷണം നടത്തി 30നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ്് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു.    ശസ്ത്രക്രിയക്കുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഓപറേഷന്‍ തീയേറ്ററില്‍ കയറ്റിയ ശേഷമാണ് രോഗികളെ തിരിച്ചയച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം നല്‍കിയ പരാതിയില്‍ പറയുന്നു.  ഇതില്‍ രണ്ടുപേരുടെ ശസ്ത്രക്രിയ നാലാം തവണയാണ് മാറ്റിയത്.  ഏപ്രില്‍ 27നായിരുന്നു സംഭവം.
രാത്രി ഭക്ഷണം കഴിക്കാതെ രാവിലെ ശസ്ത്രക്രിയക്ക് എത്തിയവരെയാണ് തിരിച്ചയച്ചത്. ഓപറേഷന്‍ തീയേറ്ററില്‍ അനസ്തീഷ്യ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിരുന്നു.  സര്‍ജന്‍ വരാത്തതിനെതുടര്‍ന്ന് മണിക്കൂറിന് ശേഷം രോഗികളെ തിരിച്ചയച്ചു.തൈറോയിഡ്, ഹെര്‍ണിയ ഉള്‍പ്പെടെയുള്ള ഓപ്പറേഷനുകളാണ് മുടങ്ങിയത്.

RELATED STORIES

Share it
Top