ശസ്ത്രക്രിയ ഇല്ലാതെ വിജയകരമായി വാള്‍വ് മാറ്റിവച്ച് മെയ്ത്ര

കോഴിക്കോട്: യുഎസ്എഫ്ഡിഎ അംഗീകരിച്ച മെഡ്‌ട്രോണിക് ഇവൊലെറ്റ് ആര്‍ വാല്‍വ് ഉപയോഗിച്ച് ടാവര്‍ (ട്രാന്‍സ് കത്തീറ്റര്‍ അയോട്ടിക് വാള്‍വ് റീപ്ലേസ്‌മെന്റ്) അഥവാ വാള്‍വ് മാറ്റിവയ്ക്കല്‍ പ്രൊസിജിയര്‍ കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ വിജയകരമായി നടത്തി. കാല്‍ബിഷ് അയോട്ടിക് സ്‌റ്റെനോസിസ് എന്ന ഗുരുതരമായ ഹൃദ്രോഗം ബാധിച്ച കാസര്‍കോട് പടന്ന സ്വദേശിക്കാണ് ശസ്ത്രക്രിയ ഇല്ലാതെ വാള്‍വ് മാറ്റിവച്ചത്. പ്രൊസീജിയര്‍ നടത്തി മണിക്കൂറുകള്‍ക്കകം തന്നെ രോഗിക്ക് എഴുന്നേറ്റു നടക്കാന്‍ സാധിക്കുമെന്നതാണ്  പ്രത്യേകത.കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. ആശിഷ്‌കുമാര്‍, ഡോ. അലി ഫൈസല്‍, ഡോ. ജയേഷ് ഭാസ്‌കരന്‍, ഡോ. ബാജിദ് യൂനുസ്, ഡോ. അസീസ് താജുദ്ദീന്‍, ഡോ. എസ് ആര്‍ നായര്‍, ഡോ. ഷാജുദ്ദീന്‍ എന്നിവരും കാര്‍ഡിയാക് സര്‍ജന്‍മാരായ ഡോ. മുരളി വെട്ടത്ത്, ഡോ. ഫാസില്‍ അസീം, ഡോ. മധു രവിശങ്കര്‍, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റുകളായ ഡോ. കണ്ണന്‍, ഡോ. നിഥിന്‍ എന്നിവരുള്‍പ്പെടെ ഹാര്‍ട്ട് ടീമാണ് പ്രൊസീജിയര്‍ വിജയകരമാക്കിയത്.ട്രാന്‍സ് കത്തീറ്റര്‍ വാള്‍വ് മാറ്റിവയ്ക്കലിന് ഏറ്റവും അനുയോജ്യമായ റോബോട്ടിക് കാത്ത് ലാബ്  സൗകര്യം സുസജ്ജമാക്കിയ ഹാര്‍ട്ട് ആന്റ് വാസ്‌കുലാര്‍ വിഭാഗമുള്ള ദക്ഷിണേന്ത്യയിലെ ഏക ആശുപത്രിയാണ് മെയ്ത്ര.

RELATED STORIES

Share it
Top