ശസ്ത്രക്രിയകള്‍ക്ക് ബദല്‍ സംവിധാനം വേണം: യൂത്ത് കോണ്‍ഗ്രസ്

മഞ്ചേരി:  മെഡിക്കല്‍ കോളജില്‍ ഓപറേഷന്‍ തിയേറ്റര്‍ ബദല്‍ ശസ്ത്രക്രിയ സംവിധാനങ്ങളേര്‍പ്പെടുത്താതെ അടച്ചിടുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ടിന് നിവേദനം നല്‍കി. രോഗികളെ വലയ്ക്കുന്ന പ്രശ്‌നത്തില്‍ അടിയന്തര തീരുമാനമെടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ബദല്‍ സംവിധാനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജിലില്ലെന്നും സമയം ദീര്‍ഘിപ്പിക്കാതെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബര്‍ മീനായി, ഒഐസിസി ജിദ്ദ കമ്മറ്റി സെക്രട്ടറി ഷബീര്‍ വല്ലാഞ്ചിറ, അനസ് അത്തിമണ്ണില്‍, മനോജ് തടപ്പറമ്പ്, ജയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

RELATED STORIES

Share it
Top