ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ആവേശം പകര്‍ന്നു

വിദ്യാനഗര്‍: ശശികല ടീച്ചറുടെ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ ഇയാള്‍ നിരന്തരം ശ്രവിക്കുകയും മറ്റുള്ളവരെ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് ഇയാളില്‍ ഇതര മതസ്ഥരോടുള്ള വിരോധം തുടങ്ങിയത്. ഇതിനെ തുടര്‍ന്നാണ് കല്ല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥി തണ്ണോത്തെ അബ്ബാസിന്റെ മകന്‍ ഫഹദിനെ 2015 ജുലൈ ഒമ്പതിന് കൊലപ്പെടുത്തിയത്. രാവിലെ പതിവുപോലെ സഹോദരി സഹലക്കും സുഹൃത്ത് അബ്ദുല്‍അസീസിനുമൊപ്പം സ്‌കൂളിലേക്ക് പോകുമ്പോള്‍ കാലിന് സ്വാധീനമില്ലാത്ത ഫഹദിനെ പതിയിരുന്ന പ്രതി ഓടിച്ച് തലക്ക് പിറകില്‍ വെട്ടുകയായിരുന്നു.
പിറക് വശത്തും നെഞ്ചത്തും നിരവധി വെട്ടേറ്റ ഫഹദ് സംഭവസ്ഥലത്ത് തന്നെ വീണുമരിച്ചു. തടുക്കാന്‍ ചെന്ന സഹോദരി സഹലയേയും കൂട്ടുകാരന്‍ അബ്ദുല്‍ അസീസിനേയും കത്തികാട്ടി ഭീഷണിപ്പെടുത്തി ഓടിച്ചാണ്് പ്രതി കുറ്റകൃത്യം നടത്തിയത്. പിന്നീട് ഓടി ഒളിച്ച പ്രതിയെ കുട്ടികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ കൈയോടെ പിടികൂടുകയായിരുന്നു.
2015 ജുലൈ ഒമ്പത് മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. 90 ദിവസത്തിന് മുമ്പ് പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് പ്രതിക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വന്നത്. 61 സാക്ഷികളില്‍ 21 പേരെയാണ് കോടതി വിസ്തരിച്ചത്.

RELATED STORIES

Share it
Top